പിഴ തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം, കേരളത്തില്‍ 16ന് യോഗം

0

ഡല്‍ഹി: മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്കുള്ള പിഴ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം നിലവില്‍ വന്ന പുതിയ പിഴകള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റിയത്.

പുതിയ പിഴ തുക ഈടാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രത്തെ അറിയിച്ചിരുന്നു. കേരളത്തിലെ പിഴത്തുകയില്‍ നിലപാടെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ ഈമാസം പതിനാറിന് ഉന്നതതല യോഗം വിളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here