ജേക്കബ് തോമസിന് പുതിയ നിയമനം നല്‍കി, കസേര സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍

0

തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡി.ജി.പി. ജേക്കബ് തോമിസിനെ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി നിയമിച്ചു. മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.

മൂന്നുവട്ടം സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെയാണ് അ്ഡമിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുമായി ജേക്കബ് തോമസ് തിരിച്ചെത്തുന്നത്. പോലീസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രിബ്യൂണലിന്റെ നിര്‍ദേശം. അതിനാല്‍ തന്നെ സീനിയോറിട്ടിയും കേഡര്‍ റൂള്‍സും അനുസരിച്ചുള്ള നിയമനമാകും ജേക്കബ് തോമസ് പ്രതീക്ഷിക്കുന്നത്. ഏറ്റവും സീനിയര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനെ പ്രധാനപ്പെട്ട തസ്തികകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണ് ഈ നിയമനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. അതിനാല്‍ തന്നെ നിയമനം ജേക്കബ് തോമസ് സ്വീകരിക്കുമോയെന്ന് വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here