എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്‌റ്റേഷനില്‍ അപകടം, 27 മരണം

0

മുംബൈ: ആള്‍ക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് മുംബൈ പ്രഭാദേവി റെയില്‍വേ സ്‌റ്റേഷനില്‍ മരിച്ചവരുടെ എണ്ണം 27 ആയി. 20 ല്‍ അധികം പേര്‍ക്ക് പരുക്ക്. പലരുടെയും നില ഗുരുതരം. പരേല്‍ സ്‌റ്റേഷനില്‍ നിന്്‌ന് പ്രഭാദേവി സ്‌റ്റേഷനിലേക്കുള്ള മേല്‍പ്പാലത്തിലേക്ക് ആളുകള്‍ കൂടുതലായി എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രവര്‍ത്തി ദിനങ്ങളില്‍ ഓഫീസ് സമയത്ത് വലിയ തിരക്ക് ഈ പാലത്തില്‍ ഉണ്ടാകാറുണ്ട്. മഴയക്ക് കൂടുതല്‍ പേര്‍ ഇവിടെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here