തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ മുടങ്ങിയ പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്ലാ കുട്ടികള്‍ക്കും പരീക്ഷ എഴുതാന്‍ സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.എസ്.എല്‍.സി., പ്ലസ് ടൂ പരീക്ഷകള്‍ ലോക്ഡൗണ്‍ കഴിയുന്നതുവരെ നീട്ടിവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.