സോഷ്യൽ മീഡിയയിൽ ആരോഗ്യപ്രവർത്തകരോട് അപേക്ഷ: ‘സ്രവമെടുത്തോളൂ, പക്ഷെ, അല്പം മയം വേണം’

സോഷ്യല്‍ മീഡിയയില്‍ ചൊവ്വാഴ്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഒരൊറ്റ അപേക്ഷ ഉണര്‍ത്തി ആയിരക്കണക്കിന് പേര്‍-‘കോവിഡ് പരിശോധനയ്ക്ക് സ്രവമെടുക്കുമ്ബോള്‍ അല്‍പം മയം വേണം. ‘ഇന്ത്യയുടെ പ്രസിദ്ധ ഷട്ടില്‍ താരം കിഡംബി ശ്രീകാന്തിന്റെ മൂക്കില്‍ നിന്നും ചോരയൊലിക്കുന്ന ഫോട്ടോ ഷെയര്‍ചെയ്തുകൊണ്ടാണ് പലരും ആരോഗ്യപ്രവര്‍ത്തകരുടെ മുന്നില്‍ ഇങ്ങിനെയൊരു അപേക്ഷ ഉണര്‍ത്തിയത്.

കോവിഡ് പരിശോധനയ്ക്കായി പല തവണ മൂക്കില്‍ നിന്നും സ്രവമെടുത്തതിന്‍റെ പേരില്‍ ശ്രീകാന്തിന്‍റെ മൂക്കില്‍ നിന്നും നന്നായി രക്തസ്രാവമുണ്ടായി. ഇതില്‍ പ്രതിഷേധിച്ച്‌ ശ്രീകാന്ത് ചോരയൊലിക്കുന്ന തന്‍റെ മുഖം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു.

‘നാല് തവണയാണ് എന്‍റെ സാമ്ബിളെടുത്തത്. ഒരു മയവുമില്ലാതെയാണ് സാമ്ബിള്‍ ശേഖരിച്ചത്. ഇത് അംഗീകരിക്കാനാവില്ല,’ പടത്തിനോടൊപ്പം ശ്രീകാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിച്ചതാണ്. ഇതിന് വേണ്ടി രക്തം ചീന്താനല്ല ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്.. ഇന്ന് ആരംഭിക്കുന്ന തായ്‌ലാന്‍ഡ് ഓപ്പണിനായി ബാങ്കോക്കിലാണ് ഇന്ത്യന്‍ സംഘം. തന്റെ കോവിഡ് ഫലം പോസിറ്റീവ് ആണെന്ന് പറഞ്ഞത് അല്ലാതെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് സൈന നെഹ്‌വാള്‍ പ്രതികരിച്ചു.

ഈ വാക്കുകള്‍. പക്ഷെ ശ്രീകാന്തിന് ഈ ദുരന്തമുണ്ടായത് ഇന്ത്യയില്‍വെച്ചല്ലെന്ന് മാത്രം. തായ്‌ലാന്‍റ്‌ഓപ്പണ്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ താരത്തിന് തായ്‌ലന്‍റില്‍ വെച്ചാണ് ഈ ദുരനുഭവം നേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here