വല്ലനും വരുമോടേ…..? ഇനി ഈ ചോദ്യം വേണ്ട

0
4

തിരുവനന്തപുരം: മൊബൈലും കമ്പ്യൂട്ടറും പിടിച്ച് സൈബര്‍ ലോകത്തിരിക്കുന്നവര്‍ ഏറ്റെടുത്ത സമരത്തെ കളിയാക്കിയവര്‍ക്ക് ഇനി വായടയ്ക്കാം. വെയിലുകൊണ്ട് തെരുവിലിറങ്ങാന്‍ എത്രപേര്‍ വരുമെന്ന ചോദ്യങ്ങളെ അസ്ഥാനത്താക്കി ആയിരങ്ങളാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ 764 ദിവസമായി സമരം കിടക്കുന്ന ശ്രീജിത്തിന് പിന്തുണ നല്‍കാനെത്തിയത്. ഈ കൂട്ടായ്മയ്ക്കുവേണ്ടി ദിവസങ്ങളായി നടന്നുവരുന്ന സോഷ്യല്‍ മീഡിയാ പ്രചരണങ്ങളെ കളിയാക്കിയവരെ ഞെട്ടിച്ച് ഇന്നു രാവിലെ തെരുവിലിറങ്ങിയത് സ്ത്രീകളും കുട്ടികളമടക്കമുള്ള ആയിരത്തോളംപേര്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ സംഘടനകളുടെയോ പിന്തുണയില്ലാതെ സൈബര്‍ ഇടങ്ങളിലെ കൂട്ടായ്മകളില്‍ ഊരും പേരും നോക്കാതെ ഇടപഴകുന്നവരാണ് പുതുസമര ചരിത്രം രചിച്ച് ഒന്നിച്ചത്.

പോലീസുകാരന്റെ മകളെ പ്രേമിച്ചതിന്റെ പേരില്‍ കള്ളക്കേസില്‍ കുടുക്കി സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദനമേറ്റ് മരിച്ച അനുജന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നാണ് ശ്രീജിത്തിന്റെ ആവശ്യം. പോലീസ് കംപെയ്ന്റ് അതോറിറ്റി പരാതി അന്വേഷിക്കുകയും പോലീസുകാര്‍ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. ഇതേത്തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം തുടങ്ങിയത്. പ്രമുഖനല്ലാത്ത ശ്രീജിത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് യുവത ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിച്ചത്. ഇതിനിടെ നടന്‍ ടൊവീനോ തോമസും സമരത്തിനെത്തി ശ്രീജിത്തിനെ കണ്ടു. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ഈ കൂട്ടായ്മയിലെത്തിയതെന്നും ഐക്യത്തിന്റെ രാഷ്ട്രീയമാണ് തന്റേതെന്നും സമാധാനപരമായി ഇവര്‍ നടത്തുന്ന സമരത്തെ കാണേണ്ടവര്‍ കാണുമെന്നാണ് പ്രതീക്ഷയെന്നും നടന്‍ ടൊവീനോ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here