ഡല്‍ഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന് പിള്ള മിസോറം ഗവര്മറാകും. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയും രണ്ടാമത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാണ് ശ്രീധരന് പിള്ള.
എല്ലാം നല്ലതിനാണെന്ന് കരുതുന്നുവെന്ന് ശ്രീധരന് പിള്ള നിയമനത്തോട് പ്രതികരിച്ചു. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്കോ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ ആരോടും ആവശ്യപ്പെട്ടിട്ടില്ല. പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായി നിയമിച്ചു. ഗിരീഷ് ചന്ദ്ര മര്‍മുവാണ് പുതിയ ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍മര്‍. രാധാകൃഷ്ണ മാഥൂറിനെ ലഡാക്കിലെ ലഫ്റ്റനന്റ് ഗവര്‍ണറായും നിയമിച്ചിട്ടുണ്ട്.