മരണം ബാത്ത് റൂമില്‍ വെള്ളത്തില്‍ മുങ്ങി, ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും

0

ദുബായ്: നടി ശ്രീദേവിയുടേത് ബാത്ത് റൂമിലെ ബാത്ത് ടാബില്‍ വീണുള്ള അപകടമരണം. ദുബായ് ആരോഗ്യ വകുപ്പ് പുറത്തുവിട്ടിട്ടുള്ള മരണ സര്‍ട്ടിഫിക്കറ്റാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രക്തപരിശോധനയില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതായും ദുബായിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അപകട മരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് ദുബായ് പോലീസിന്റെ പ്രോസിക്യൂട്ടര്‍ക്ക് കൈമാറി. അതിനാല്‍ തന്നെ മൃതദേഹം ഉടനെ ഡല്‍ഹിയില്‍ എത്തിക്കാന്‍ സാധിക്കില്ല. മരണം സംബന്ധിച്ച് ആദ്യം പുറത്തുവന്നതില്‍ നിന്ന് വ്യത്യസ്തമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ശ്രീദേവിയുടേത് അപകടമരണമെന്ന് വ്യക്തമായതിനെ തുടര്‍ന്ന്  ചലച്ചിത്ര നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണികപൂറിനെ ദുബായ് പോലീസ് ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ബര്‍ദുബായി പോലീസ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയുള്ള ചോദ്യംചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടതായാണ് വിവരം. അപകട മരണമായത് കൊണ്ട് മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് സാധ്യതയെന്നാണ് സൂചന. പോലീസ് ഹെഡ്കോര്‍ട്ടേര്‍സില്‍ ശ്രീദേവിയുടെ പോസ്റ്റുമേര്‍ട്ടത്തിനും ഫോറന്‍സിക് പരിശോധനയ്ക്കും നേതൃത്വം നല്‍കിയ നാലുപേരടങ്ങിയ ഡോക്ടര്‍മാരുടെ സംഘം രാത്രി ഏറെവൈകി അടിയന്തരയോഗം ചേര്‍ന്നു. പ്രോസിക്യൂഷന്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാനുള്ള കാര്യങ്ങള്‍ തീരുമാനിക്കാനാണ് യോഗം ചേര്‍ന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here