പൂന്നൈ: എല്ലാവരും കരുതുന്നപോലെ ജയിംസ് ബോണ്ട്, തോക്കുകള്‍, സ്ത്രീകള്‍… ഇങ്ങനെയൊക്കെയുള്ള ഒരു ഗ്ലാമര്‍ ലോകമല്ല രഹസ്യാന്വേഷണ ഏജന്‍സകളുടേതെന്ന് നിയുക്ത കരസേന മേധാവി ലഫ്. ജനറല്‍ മനോജ് മുകുന്ദ് നരവനെ. സൈനിക നീക്കങ്ങളില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമ പ്രവര്‍ത്തകന്‍ നിധിന്‍ ഗോഖലെ എഴുതിയ ആര്‍.എന്‍. കാവോ: ജെന്റില്‍മാന്‍ സ്‌പൈമാസ്റ്റര്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു നിയുക്ത കരസേനാ മേധാവിയുടെ വാക്കുകള്‍. റോയുടെ ആദ്യ തലവനാണു കാവോ.

LEAVE A REPLY

Please enter your comment!
Please enter your name here