കൊച്ചി: സ്പ്രിംക്ലര്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടതില്‍ കേരള സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ വിശദമായ സത്യവങ്മൂലം ബുധനാഴ്ച സമര്‍പ്പിക്കാമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് കേസ് വെള്ളിയാഴ്ചത്തേക്കു മാറ്റി.

സര്‍ക്കാര്‍ വാദങ്ങള്‍ തള്ളിക്കൊണ്ട് ചികിത്സാ രേഖകള്‍ അതിപ്രധാനമല്ലെയെന്നും കോടതി ചോദിച്ചു. അഡീഷണല്‍ എ.ജിയുടെ തുടക്കത്തിലെ വാദങ്ങള്‍ തള്ളിയ കോടതി ഡിവിഷന്‍ ബെഞ്ച് വിശദമായ മറുപടി നല്‍കാന്‍ 15 മിനിട്ട് സമയമാണ് ആദ്യം അനുവദിച്ചത്. രണ്ടു ലക്ഷം പേരുടെ വിവരങ്ങള്‍ പോലും കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനു കഴിയില്ലേയെന്നും കോടതി ചോദിച്ചു. അഭിഭാഷകനായ ബാലു ഗോലാപിന്റെ ഹര്‍ജിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഓണ്‍ലൈനിലൂടെ പരിഗണിച്ചത്.

കോവിഡ് പകര്‍ച്ചവ്യാധി മാറുമ്പോള്‍ ഡാറ്റാ പകര്‍ച്ചവ്യാധി സംഭവിക്കതരുതെന്ന് സംസ്ഥാന സര്‍ക്കാരിനു കൈക്കോടതി മുന്നറിയിപ്പു നല്‍കി. വിവരങ്ങള്‍ സുരക്ഷിതമാണെന്ന് സര്‍ക്കാരിന് ഉറപ്പിക്കാന്‍ കഴിയുമോ ? നിയമവകുപ്പിന്റെ അനുമതിയില്ലാതെ കരാറില്‍ ഏര്‍പ്പെട്ട സാഹചര്യം ? അമേരിക്കയിലേ കോടതിയിലാകും നിയമപോരാട്ടം എന്ന വ്യവസ്ഥ എന്തിന് അംഗീകരിച്ചു തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കുമെന്നു മന്ത്രി എ.കെ. ബാലനും പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here