ആദ്യം കളിക്കളത്തില്‍, ഇപ്പോള്‍ വിരമിക്കലിലും ഞെട്ടിപ്പിച്ച് ആഷ്‌ലി ബാര്‍ട്ടി, ഒന്നാം നമ്പര്‍ താരം വിട പറയുന്നത് 25-ാം വയസില്‍

കാന്‍ബെറ | ലോക ഒന്നാം നമ്പര്‍ വനിതാ ടെന്നീസ് താരം, ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി വിരമിച്ചു. ജനുവരിയില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ 25 കാരിയായ ആഷ്‌ലി, കായികലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഹാര്‍ഡ് കോര്‍ട്ട്, കളിമണ്‍കോര്‍ട്ട്, പുല്‍കോര്‍ട്ട് പ്രതലങ്ങളില്‍ ഗ്രാന്‍സ്ലാം നേടിയ താരമാണ് ആഷ്‌ലി ബാര്‍ട്ടി. 2019 ലെ ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് ആഷ്ലിയുടെ ആദ്യ ഗ്രാന്‍ഡ്സ്ലാം. ഓസ്ട്രേലിയന്‍ ഓപ്പണിന്റ 44 വര്‍ഷത്തെ ചരിത്രത്തില്‍ കിരീടം ചൂടിയ ആദ്യ ഓസ്ട്രേലിയക്കാരിയെന്ന നേട്ടവും ജനുവരിയില്‍ അവര്‍ സ്വന്തമാക്കി. ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ നല്‍കിയിട്ടുണ്ടെന്നു വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അവര്‍ പ്രതികരിച്ചു. ടെന്നീസിനപ്പുറമുള്ള സ്വപ്നങ്ങള്‍ പിന്തുടരുന്നതിനാണ് കളി മതിയാക്കുന്നതെന്ന് അവര്‍ പറയുന്നു. ബുദ്ധി മുട്ടേറിയതെന്നാണ് തന്റെ തീരുമാനത്തെ കുറിച്ച് വികാരാധീനയായി അവര്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചിട്ടുള്ളത്.

2019-ല്‍ ഫ്രഞ്ച് ഓപ്പണ്‍, 2021-ല്‍ വിംബിള്‍ഡണ്‍, 2022 ഓസ്ട്രേലിയന്‍ ഓപ്പണ്‍ എന്നിവയടക്കം മൂന്ന് ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ മൂന്ന് കലണ്ടര്‍ വര്‍ഷങ്ങളില്‍ ലോകത്തെ ഒന്നാം റാങ്കുകാരിയായി ആഷ്ലി തുടര്‍ന്നത് ശ്രദ്ധേയമായ നേട്ടമാണ്. 2018ലെ യുഎസ് ഓപ്പണ്‍ വനിതാ ഡബിള്‍സില്‍ കൊക്കോ വാന്‍ഡെവെഗെയ്‌ക്കൊപ്പം കിരീടം ചൂടിയിരുന്നു.

World number one Ashleigh Barty stunned tennis on Wednesday by announcing her retirement from the sport aged just 25, saying she had fulfilled her dreams 

LEAVE A REPLY

Please enter your comment!
Please enter your name here