വനിതകള്‍ വിജയത്തോടെ തുടങ്ങി, ആദ്യ സെഞ്ചുറി ഹര്‍മന്‍പ്രീതിന് സ്വന്തം

0

ജോര്‍ജ്ടൗണ്‍: വനിതാ ട്വന്റി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ടീം ഇന്ത്യ. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 34 റണ്‍സിന് തോല്‍പ്പിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ന്യൂസിലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. 51 പന്തുകള്‍ നേരിട്ട ഹര്‍മന്‍പ്രീത് 103 റണ്‍സെടുത്തു.

ന്യൂസിലന്‍ഡ് ഓപ്പണര്‍ സൂസി ബേറ്റ്‌സിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്. ബേറ്റ്‌സ് 67 റണ്‍സെടുത്തു. ഇന്ത്യക്കുവേണ്ടി ദയാലന്‍ ഹേമലതയും പൂനം യാദവും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here