ലോകകപ്പ് വനിതാ ഹോക്കിക്ക് തുടക്കമായി; ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട്, ഇന്ത്യ സമനില

0

ലണ്ടന്‍: വനിതാ ഹോക്കി ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് ഇന്ത്യ. ലണ്ടനിലെ ലീ വാലി ഹോക്കി ആന്‍ഡ് ടെന്നിസ് സെന്ററില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയില്‍ വല ചലിപ്പിച്ച ഇന്ത്യയ്‌ക്കൊപ്പം ഇംഗ്ലണ്ട് എത്തിയത് രണ്ടാം പകുതിയിലാണ്.

26 ാം തീയതി അയര്‍ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. തുടര്‍ന്ന് 29ന് യു.എസിനെയും ഇന്ത്യ നേരിടും. ഇത് ഏഴാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം ലോകകപ്പ് കളിക്കുന്നത്. ഹോളണ്ടാണ് നിലവിലെ ജേതാക്കള്‍.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here