വേഗരാജാവിന് മടക്കത്തിനു മുമ്പേ കിരീടം നഷ്ടമായി

0
3

ലണ്ടന്‍: പരാജയത്തിന്റെ രുചികൂടി നുണച്ച് വേഗരാജാവ് വ്യക്തിഗത ലോകമത്സരങ്ങള്‍ അവസാനിപ്പിച്ചു. ലോകം കണ്ട ഏറ്റവും വേഗമേറിയ താരം യുസൈന്‍ ബോള്‍ട്ടിന് വിട വാങ്ങല്‍ മത്സരത്തില്‍ സ്വര്‍ണ്ണം നഷ്ടമായി. 100 മീറ്ററില്‍ അമേരിക്കന്‍ താരങ്ങള്‍ക്ക് പിന്നില്‍ മൂന്നാമനായി വെങ്കലം മാത്രമാണ് ബോള്‍ട്ടിന് നേടാനായത്.

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യഷിപ്പിന്റെ 100 മീറ്റര്‍ ഫൈനലില്‍ 9.95 സെക്കന്‍ഡിലാണ് ബോള്‍ട്ട് ഓടിയെത്തിയത്. 9.92 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ അമേരിക്കന്‍ താരം ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും 9.94സെക്കന്‍ഡില്‍ ഓടിയെത്തിയ യുഎസിന്റെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ വെള്ളിയും നേടി.

ഹീറ്റ്‌സില്‍ 10.09 സെക്കന്‍ഡും സെമിയില്‍ 9.98 സെക്കന്‍ഡും കുറിച്ച ബോള്‍ട്ടിന്, മോശം തുടക്കമാണ് ഫൈനലിലും വിനയായത്. റിലേയില്‍ കൂടി ജമൈക്കന്‍ ടീമംഗമായി ബോള്‍ട്ട് ട്രാക്കിലിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here