അവസാന പന്തില്‍ ധോണി ഔട്ട്; ഇന്ത്യയ്ക്ക് ഒരു റണ്‍സ് തോല്‍വി

0

ഫ്‌ളോറിഡ: അമേരിക്കല്‍ മണ്ണിലെ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര ട്വന്റി- 20 മത്സരത്തില്‍ വിന്‍ഡീസിനെതിരെ അവസാന പന്തില്‍ ഇന്ത്യയ്ക്ക് പരാജയം. വിന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ധോണിയുടെ വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. അതേസമയം, 20 ട്വന്റിയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം നേടുന്ന ഉയര്‍ന്ന സ്‌കോര്‍ ഇന്ത്യയ്ക്ക് സ്വന്തമായി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here