റെക്കോര്‍ഡ് സ്വപ്‌നവുമായി ഇറങ്ങിയ സെറീനയെ അട്ടിമറിച്ചു, ആദ്യ ഗ്രാന്റ്സ്ലാം ഉയര്‍ത്തി ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവ്

0

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ അട്ടിമറി. 24-ാം ഗ്രാന്റ്സ്ലാം ഉയര്‍ത്തി ചരിത്രം കുറിക്കാന്‍ ഇറങ്ങിയ സെനീന വില്ല്യംസിന് തിരിച്ചടി. എട്ടാം സീഡ് സെറീന വില്യംസിനെ അട്ടിമറിച്ച് ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവ് ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടത്തില്‍ മുത്തമിട്ടു.

യുഎസ് ഓപ്പണ്‍ ചാമ്പ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവ് എന്ന പത്തൊന്‍പതുകാരി. ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താന്‍ (24) സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here