അണ്ടര്‍ 17 ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫ സംഘം കൊച്ചിയില്‍

0
3

കൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍  ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുളള ഫിഫ സംഘം കൊച്ചിയില്‍. ഒരുക്കങ്ങളുടെ അവസാനവട്ട പുരോഗതി സംഘം വിലയിരുത്തും. മല്‍സര വേദിയായ കലൂര്‍ സ്റ്റേഡിയവും പരിശീലന വേദികളായ മഹാരാജാസ് ഗ്രൗണ്ട്, പനമ്പിള്ളി സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് കോച്ചി വെളി, പരേഡ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.

 കലൂര്‍ സ്റ്റേഡിയത്തിലെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. ഗാലറിയുടെ മുകള്‍ത്തട്ടിലെ കസേരകള്‍ സ്ഥാപിക്കുന്ന പണിയാണ് ഇനി പൂര്‍ത്തായാകാനുള്ളത്. പരിശീലന വേദികളില്‍ പനമ്പിള്ളി സ്‌കൂള്‍ ഗ്രൗണ്ട്, ഫോര്‍ട്ട് കോച്ചി വെളി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ഡ്രസിങ് റൂമിന്റെ കെട്ടിട നിര്‍മാണം അവശേഷിക്കുന്നുണ്ട്. ഫിഫ നല്‍കിയ സമയപരിധി തിങ്കളാഴ്ച കഴിഞ്ഞിരുന്നെങ്കിലും ആദ്യഘട്ട നിര്‍മാണം ഈ സമയത്തിനകം തന്നെ പൂര്‍ത്താക്കിയതായി സംഘാടകര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here