ഡല്‍ഹി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ആലോചന. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് ലോകകപ്പ് നടക്കേണ്ടത്.
ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തില്‍ ഐ.സി.സി. ബി.സി.സി.ഐക്കു ജൂണ്‍ 28 വരെയാണ് സമയം അനുദവിച്ചിട്ടുള്ളത്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഐ.സി.സിക്ക് മത്സരങ്ങളില്‍ ഇന്ത്യയില്‍ നടത്തുന്നതിനോട് പൂര്‍ണ്ണയോജിപ്പില്ലെന്നാണ് സൂചന.