ദുബായ്: സ്‌കോട്‌ലന്‍ഡിനെതിരെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുമ്പോള്‍ 81 പന്തുകള്‍ അവശേഷിച്ചിരുന്നു. ഇത് പുതിയ റെക്കോര്‍ഡാണ്. 2016ല്‍ യു.എ.ഇയെ ഇത്തരത്തില്‍ പരാജയപ്പെടുത്തുമ്പോള്‍ അവശേഷിച്ചിരുന്നത് 59 പന്തുകളായിരുന്നു.

ആദ്യ രണ്ടു മത്സരങ്ങള്‍ തോറ്റതോടെ, സെമിപ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച ഇന്ത്യ അവസാനത്തെ രണ്ടു മത്സരങ്ങളിലും നല്ല മാര്‍ജിനോടുകൂടി വിജയിച്ച് റണ്‍റേറ്റില്‍ ഏറെ മുന്നിലെത്തി. ഇനി ന്യുസിലാന്‍ഡിനെതിരെ അഫ്ഗാന്‍ ജയിക്കുകയും അവസാന മത്സരത്തില്‍ നമീബിയയെ തോല്‍പ്പിക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്കു സെമി കളിക്കാന്‍ വഴിയൊരുങ്ങും.

സ്‌കോട്‌ലന്‍ഡിനെ എട്ടു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ പ്രതീക്ഷ നിലനിര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 39 പന്തുകള്‍ നേരിട്ട് ഇന്ത്യ ലക്ഷ്യം കണ്ടു. ക്യാപ്റ്റര്‍ വിരാട് കോലിക്കുള്ള ജന്മദിന സമ്മാനം കൂടിയാണ് ഈ വിജയം.

LEAVE A REPLY

Please enter your comment!
Please enter your name here