മഴ വില്ലനായി; പരമ്പര വിന്‍ഡീസിന്

0

ഫ്‌ളോറിഡ: ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. ജയിക്കാന്‍ 144 റണ്‍സ് മതിയായിരുന്ന ഇന്ത്യ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് നേടിയിരുന്നു. ആദ്യകളിയില്‍ ഒരു റണ്‍സിന് ജയിച്ച വെസ്റ്റിന്റീസ് 1-0 ന് പരമ്പര സ്വന്തമാക്കി. ഡക്ക്വര്‍ത്ത് ലൂയി നിയമപ്രകാരം അഞ്ച് ഓവറെങ്കിലും പിന്നിട്ടാല്‍ മാത്രമേ കളി നടന്നതായി അംഗീകരിക്കൂ. ആ ഘട്ടത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 27 റണ്‍സ് ഇന്ത്യ പിന്നിട്ടിരുന്നുവെങ്കില്‍ വിജയിക്കാമായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here