രണ്ടാം ടി20 യില്‍ ഇന്ത്യയ്ക്ക് വിജയം

0

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 യില്‍ ഇന്ത്യ വിജയം കൊയ്തു. ആദ്യ കളിയുടെ പരാജയാനുഭവത്തില്‍ രണ്ടാമത്തെ കളി മെച്ചപ്പെടുത്തിയതോടെ ഇന്ത്യ സമനില കൈവരിച്ചു. ഇതോടെ വരാനിരിക്കുന്ന പോരാട്ടങ്ങള്‍ ഇരുടീമുകള്‍ക്കും നിര്‍ണായകമായി. അഞ്ചു റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെടുത്തു. എന്നാല്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് മാത്രമാണ് ഇംഗ്ലണ്ടിന് എടുക്കാനായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here