അഞ്ചു റൺസിനു ബംഗ്ലാദേശിനെ പരാജയപ്പെടുത്തി, സെമി പ്രതിക്ഷയുമായി ഗ്രൂപ്പിൽ ഇന്ത്യ ഒന്നാമത്

അഡ്‍ലെയ്ഡ് | ട്വന്റി20 ലോകകപ്പിൽ ബംഗ്ലദേശിനെ അഞ്ചു റൺസിനു തോൽപിച്ച് സെമി പ്രതീക്ഷ ഇന്ത്യ നിലനിർത്തി. മഴ കാരണം വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി കുറച്ചപ്പോൾ മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ ബംഗ്ലദേശിനു സാധിച്ചുള്ളൂ. നാലു മത്സരങ്ങളിൽ ആറു പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ ഒന്നാം സ്ഥാനത്താണ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് വിക്കറ്റ് നഷ്ട്ടപ്പെടാതെ ഏഴ് ഓവറിൽ 66 റൺസെടുത്തു. മഴയ്ക്കു ശേഷം കളി വീണ്ടും ആരംഭിച്ചപ്പോൾ ബംഗ്ലദേശിന്റെ വിജയ ലക്ഷ്യം 16 ഓവറിൽ 151 ആക്കി ചുരുക്കി, അതായത് 54 പന്തിൽ ജയിക്കാൻ വേണ്ടത് 85 റൺസ്.

മികച്ച രീതിയിലാണു ബംഗ്ലദേശ് മറുപടി ബാറ്റിങ് തുടങ്ങിയത്. ഓപ്പണർ ലിറ്റൻ ദാസ് 21 പന്തിൽ അർധ സെഞ്ചറി തികച്ചു. ബംഗ്ലദേശ് ഏഴ് ഓവറിൽ വിക്കറ്റു പോകാതെ 66 റൺസെടുത്തു നിൽക്കെയാണു മഴയെത്തിയത്. മഴയ്ക്കു ശേഷം അവർക്ക് ആ ബാറ്റിംഗ് ശൈലി നില നിർത്താനായില്ല.


t 20 world cup india vs bangladesh

LEAVE A REPLY

Please enter your comment!
Please enter your name here