ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കി, ശിക്ഷ ബി.സി.സി.ഐ തീരുമാനിക്കും

0

ഡല്‍ഹി: വാതുവയ്ക്കു കേസില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന് ബി.സി.സി.ഐ ചുമത്തിയിരുന്ന ആജീവാനന്ത വിലക്ക് സുപ്രിം കോടതി നീക്കി. ശ്രീശാന്തിനെ കുറ്റവിമുക്തനാക്കാന്‍ തയാറാകാതിരുന്ന സുപ്രീം കോടതി ശ്രീശാന്തിനു നല്‍കാനുള്ള ശിക്ഷ എന്തെന്ന് മൂന്നു മാസത്തിനകം തീരുമാനിച്ച് അറിയിക്കാന്‍ ബി.സി.സി.ഐക്കു നിര്‍ദേശം നല്‍കി.

ബി.സി.സി.ഐ അനുവദിച്ചാല്‍ ശ്രീശാന്തിന് ഇനി കളിക്കാനാകും. കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നാണ് വിധിയോട് ശ്രീശാന്ത് പ്രതികരിച്ചത്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ആറുമാസമായി താന്‍ പരിശീലനം നടത്തുകയാണെന്നും ശ്രീശാന്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. 2013ലാണ് വാതുവെപ്പുക്കേസില്‍ ശ്രീശാന്ത് അറസ്റ്റു ചെയ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here