സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍, എറണാകുളത്തിന് കായിക കിരീടം

0

തിരുവനന്തപുരം: മണിപ്പൂരി താരങ്ങളുടെ കരുത്തില്‍ സ്‌കൂളുകളില്‍ 81 പോയിന്റുമായി കോതമംഗലം സെന്റ് ജോര്‍ജ് ചാമ്പ്യന്‍മാര്‍. പാലക്കാട് കല്ലടി സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ മാര്‍ ബേസിലിന് മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

ജില്ലകളില്‍ 253 പോയിന്റുമായി എറണാകുളമാണ് ഒന്നാമത്. സെന്റ് ജോര്‍ജിന്റയും മാര്‍ ബേസിലിന്റെയും കരുത്തിലാണ് എറണാകുളത്തിന്റെ നേട്ടം. പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ തിരുവനന്തപുരം അവസാന ലാപ്പില്‍ മൂന്നാം സ്ഥാനം നേടി. പുല്ലൂരാംപാറ സ്‌കൂളിന് കഴിഞ്ഞ വര്‍ഷത്തെ നേട്ടം ഇക്കുറി ആവര്‍ത്തിക്കാനായില്ല എന്നതും മീറ്റിനെ വ്യത്യസ്തമാക്കി.

അവസാന സ്‌കൂള്‍ മീറ്റില്‍ കിരീടത്തോടെ പരിശീലകന്‍ രാജു പോളിനെ യാത്രയാക്കാന്‍ സെന്റ് ജോര്‍ജിന്റെ താരങ്ങള്‍ക്കായി എന്നതും ഇക്കുറിയുള്ള സവിശേഷതയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here