കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ ശ്രീശാന്തിന് അനുമതിയില്ല, ആവശ്യം തള്ളി

0

ഡല്‍ഹി: ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ അനുവദിക്കണമെന്ന മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വിലക്കിനെതിരേ താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂലൈയില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കാനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ഐപിഎല്‍ ആറാം സീസണിലെ വാതുവെപ്പ് കേസിനെത്തുടര്‍ന്ന് 2013ലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. പൊലീസ് അറസ്റ്റ് ചെയ്തു തടവില്‍ കഴിഞ്ഞിരുന്ന ശ്രീശാന്തിനെ പട്യാല അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here