മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറും മലയാളി താരം ശ്രീശാന്ത് ഈ മാസം നടക്കുന്ന ഐപിഎൽ ലേലത്തിൽ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായി മാറും. 2013 ഐപിഎല്ലിൽ ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽ കുടുങ്ങിയതിനുശേഷം ഫ്രാഞ്ചൈസികൾ എങ്ങനെയാണ് അദ്ദേഹത്തെ നോക്കി കാണുന്നതെന്ന് ഇത്തവണത്തെ മിനി താര ലേലത്തിൽ വ്യക്തമാകും.
ഇടത് കൈയ്യനായ അർജുൻ ടെൻഡുൽക്കറിന് 20 ലക്ഷം രൂപ അടിസ്ഥാന വിലയാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിച്ച അദ്ദേഹം മുൻകാലങ്ങളിലും മുംബൈ ഇന്ത്യൻസിനൊപ്പം പരിശീലനം നേടിയിട്ടുണ്ട്. 37 കാരനായ ശ്രീശാന്ത് 2013 ലെ ഐപിഎൽ പതിപ്പിൽ സ്പോട്ട് ഫിക്സിംഗിനായി അറസ്റ്റിലായതോടെയാണ് നീണ്ട ഏഴു വർഷത്തിലേറെ കളിയിൽനിന്ന് വിട്ടുനിൽക്കേണ്ടി വന്നത്. 75 ലക്ഷം രൂപയാണ്
ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്സ്വെൽ, ആരോൺ ഫിഞ്ച് എന്നിവരും ഇത്തവണത്തെ ലേലത്തിൽ ശ്രദ്ധാ കേന്ദ്രങ്ങളാണ്. കേദാർ ജാദവ്, മുരളി വിജയ് തുടങ്ങിയ ചെന്നൈ സൂപ്പർകിംഗ്സ് പുറത്തിറക്കിയ താരങ്ങളെയും ആരു സ്വന്തമാക്കുമെന്ന് ഏവരും ഉറ്റുനോക്കുന്നു. ഹർഭജൻ സിങ്ങിനെയും ചെന്നൈ ഒഴിവാക്കിയിരുന്നു. കൂടാതെ ഇന്ത്യയിലെ ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ ഹനുമ വിഹാരി (ഒരു കോടി രൂപ), ചേതേശ്വർ പൂജാര (75 ലക്ഷം രൂപ) എന്നിവരും ലേലത്തിന് ഉണ്ട്. ഓസ്ട്രേലിയ പേസർ മിച്ചൽ സ്റ്റാർക്കും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും ലേലത്തിൽ പങ്കെടുക്കില്ലെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചു. 2021 ഫെബ്രുവരി 18 ന് ചെന്നൈയിൽ നടക്കാനിരിക്കുന്ന ഐപിഎൽ 2021 പ്ലെയർ ലേലത്തിന്റെ ഭാഗമായി 1097 കളിക്കാർ (814 ഇന്ത്യൻ, 283 വിദേശ കളിക്കാർ) രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഓരോ ഫ്രാഞ്ചൈസിയും തിരഞ്ഞെടുത്താൽ പരമാവധി 61 കളിക്കാരെ ലേലത്തിൽ ഉൾപ്പെടുത്താം. അവരുടെ ടീമിൽ പരമാവധി 25 കളിക്കാർ ഉണ്ടായിരിക്കണം (അതിൽ 22 പേർ വരെ വിദേശ കളിക്കാർ ആകാം).