കോവളത്തെ കാറ്റാണ് കാറ്റ്….!! ക്രിക്കറ്റ് വെടിക്കെട്ട് ബാറ്റ്‌സ്മാനായ ശിഖര്‍ധവാനെക്കൊണ്ട് ഓടക്കുഴല്‍ ഊതിച്ചതിനു പിന്നിലെ രഹസ്യവും മറ്റൊന്നല്ല.

ബുധനാഴ്ച കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ നാലാംമത്സരത്തിനെത്തിയതാണ് ശിഖര്‍ധവാന്‍. കോവളത്തെ ഹോട്ടലിനു പിന്നിലെ കടലും തിരയും കാറ്റും മരങ്ങളുമെല്ലാമാണ് ശിഖര്‍ധവാനെ ഓടക്കുഴല്‍ വായിക്കാന്‍ പ്രേരിപ്പിച്ചത്. ഈ വീഡിയോ ദൃശ്യം ധവാന്‍ ആരാധകര്‍ക്കായി നവമാധ്യമക്കൂട്ടായ്മയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ക്രിക്കറ്റാണ് പ്രധാനമെങ്കിലും കഴിഞ്ഞ മൂന്നുവര്‍ഷത്തോളമായി ശിഖര്‍ ധവാന്‍ പുല്ലാങ്കുഴല്‍ വായനയും പരിശീലിക്കുന്നുണ്ട്.

ബുധനാഴ്ചത്തെ മത്സരത്തിന് ധവാനും സഞ്ജു സാംസണും തൃശ്ശൂര്‍ ബന്ധമുള്ള ശ്രേയസ് അയ്യറും ഇറങ്ങുന്നുണ്ട്. രാവിലെ 9 -നാണ് മത്സരം. 8.30 -നു മുതല്‍ കാണികളെ പ്രവേശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here