സ്‌കൂള്‍ കായിക മേള തുടങ്ങി, ആദ്യ സ്വര്‍ണം തിരുവനന്തപുരത്തിന്

0

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്.

3000 ജൂനീയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫറൂക്കിന് സ്വര്‍ണ്ണം. രണ്ടാം സ്ഥാനം എം.വി.അമിത്ത് (കോതമംഗലം മാര്‍ബസേലിയേസ്). 3000 സീനിയര്‍ ആണ്കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപിക്ക്. രണ്ടാം സ്ഥാനം അജിത്.എം. ( സി എം ടി മാത്തൂര്‍ പാലക്കാട്). ജൂനിയര്‍ പെണ്കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്‌കൂളിലെ സനിക സ്വര്‍ണ്ണം നേടി.

രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങള്‍ ആരംഭിച്ചത്. മൂന്നു ദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും


Loading...

LEAVE A REPLY

Please enter your comment!
Please enter your name here