ബി.സി.സി.ഐ ഭരണഘടനാ കരടിന് സുപ്രീം കോടതിയുടെ അംഗീകാരം

0

ഡല്‍ഹി: ജസ്റ്റിസ് ലോധ കമ്മീഷന്‍ സമര്‍പ്പിച്ച ബി.സി.സി.ഐ ഭരണഘടനാ കരടിന് സുപ്രീം കോടതിയുടെ അംഗീകാരം. ഒരു സംസ്ഥാനത്തിന് ഒരു വോട്ട്, ഭാരവാഹികളുടെ കാലാവധി തുടങ്ങിയ ശിപാര്‍ശകളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ശിപാര്‍ശ അംഗീകരിച്ചത്.

അതേസമയം, പരമാവധി ഭാരവാഹിത്വ കാലാവധി ഒന്‍പതു വര്‍ഷമാക്കുക, മന്ത്രിമാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ബോര്‍ഡിലെ അംഗത്വത്തില്‍ വിലക്കേര്‍പ്പെടുത്തുക, പ്രായപരിധി എഴുപതിലേക്ക് ചുരുക്കുക എന്നീ ശുപാര്‍ശകള്‍ കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അംഗീകാരം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here