മഞ്ചേരി | ഗോള്‍മഴ വര്‍ഷമുണ്ടായ സന്തോഷ് ട്രോഫിയുടെ ആദ്യ സെമിയില്‍ കേരളത്തിനു വിജയം. മൂന്നിനെതിരെ ഏഴു ഗോളുകള്‍ക്കു കര്‍ണാടകയെ തകര്‍ത്താണ് കേരളം 15-ാം തവണ സന്തോഷ് ട്രോഫിയുടെ ഫൈനലില്‍ പ്രവേശിച്ചത്.
മുപ്പതാം മിനിട്ടില്‍ പകരക്കാരനായി ഇറങ്ങിയ ജെസിന് അഞ്ചു ഗോളുകളാണ് കേരളത്തിനായി അടിച്ചുകൂട്ടിയത്. ഷിഗില്‍, അര്ജുന് ജയരാജ് എന്നിവരാണ് കേരളത്തിന്റെ മറ്റു സ്കോറര്‍മാര്‍. വെള്ളിയാഴ്ച നടക്കുന്ന ബംഗാള്‍, മണിപ്പൂര്‍ സെമി ഫൈനലിലെ വിജയികളാകും ഫൈനലില്‍ കേരളത്തിന്റെ എതിരാളികള്‍.
മത്സരത്തിന്റെ 25-ാം മിനിട്ടില്‍ ആദ്യം വലചലിപ്പിച്ചത് കര്‍ണാടകയാണ്. മുപ്പാതം മിനിട്ടിന്റെ കേരളത്തിന്റെ ആദ്യ സബ്സ്റ്റിറ്റിയൂട്ട് കാര്യങ്ങള്‍ മാറ്റി മറിച്ചു. ജെസിന് മൈതാനത്തെത്തിയതോടെ കേരളത്തിന്റെ സ്കോര്‍ ബോര്‍ഡ് ചലിക്കാന്‍ തുടങ്ങി. പതിനഞ്ചു മിനിട്ടിനുള്ളില്‍ വേഗതയേറിയ ഹാട്രിക് സ്വന്തമാക്കിയ ജെസിന് കേരളത്തെ ഒന്നിനെതിരെ നാലെന്ന ഭദ്രമായ നിലയിലെത്തിച്ചു.