മഞ്ചേരി | രണ്ടാമത്തെ സെമി ഫൈനലില്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ബംഗാള്‍ മണിപ്പൂരിനെ തകര്‍ത്തു. മേയ് രണ്ടിനു നടക്കുന്ന ഫൈനലില്‍ കേരളം ബംഗാളിനെ നേരിടും.
15-ാം തവണ ഫൈനലിലെത്തുന്ന കേരളത്തെ നേരിടുന്ന ബംഗാളിന് ഇതു 46-ാം ഊഴമാണ്. 32 തവണ ബംഗാള്‍ ചാമ്പ്യന്മാരായിട്ടുണ്ട്. കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് ഇതു നാലാം തവണയും. 89ലും 94ലും ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. 2018ല്‍ അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കളി പെനാട്ടി ഷൂട്ടൗട്ടിലേക്കു കടന്നിരുന്നു. ഗോള്കീപ്പറായിരുനന് മിഥുന്റെ മികവിലായിരുന്നു കേരളത്തിന്റെ കിരീട നേട്ടം.