സന്തോഷ് ട്രോഫി: കേരളത്തിന് വിജയ തുടക്കം

0
5

മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് റെയില്‍വേസിനെതിരെ കേരളത്തിന് തകര്‍പ്പന്‍ വിജയം.

ജോബി ജസ്റ്റിന്‍ ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ക്യാപ്റ്റന്‍ ഉസ്മാനും ഒരിക്കല്‍ ലക്ഷ്യം കണ്ടു. കളിയുടെ തുടക്കം മുതല്‍ എതിര്‍ ഗോള്‍മുഖം ലക്ഷ്യമാക്കി കേരളം തകര്‍പ്പന്‍ മുന്നേറ്റങ്ങളാണ് നടത്തിയത്. എന്നാല്‍ ആദ്യം ഗോള്‍ നേടിയത് റെയില്‍വേസായിരുന്നു. റെയില്‍വേസിന്റെ രണ്ട് ഗോളുകളും നേടിയത് മലയാളി താരം രാജേഷ്. ആദ്യപകുതിയില്‍ കേരളം 2-1ന് മുന്നില്‍. രണ്ടാം പകുതിയില്‍ ജസ്റ്റിന്‍ ജോബി തന്റെ ഹാട്രിക്കും ടീമിന്റെ മൂന്നാം ഗോളും നേടി. ഒടുവില്‍ നായകന്‍ ഉസ്മാനും ലക്ഷ്യം കണ്ടതോടെ കേരളം 4-1ന് മുന്നില്‍.

 

LEAVE A REPLY

Please enter your comment!
Please enter your name here