ഫിറ്റ്‌നസ് തെളിയിക്കാനായില്ല, സഞ്ജുവിന് ഇംഗ്ലണ്ട് പര്യടനം നഷ്ടമായി

0

ഡല്‍ഹി: കായികക്ഷമത തെളിയിക്കാനുള്ള യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യ എ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണ്‍ പുറത്ത്. ഇതോടെ സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു.

യോയോ ടെസ്റ്റ് വിജയിക്കുന്നതിന് 16.1 മാര്‍ക്കാണ് വേണ്ടത്. എന്നാല്‍ സഞ്ജുവിന് ഈ ലക്ഷ്യത്തിലെത്താന്‍ കഴിയാതെപോയി. അതേസമയം സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം അയച്ചിട്ടില്ല. സഞ്ജുവിന്റെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പര്‍. ഐ.പി.എല്ലില്‍ രാജസ്ഥാനായി മികച്ച പെര്‍ഫോമന്‍സാണ് സഞ്ജു കാഴ്ചവച്ചത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here