സഞ്ജു സാംസനെ ട്വന്റി 20യിലെടുത്തു

0
9

വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വിന്റി 20 ടീമിലേക്ക് മലയാളി താരം സഞ്ജു സാംസണെ തിരിച്ചുവിളിച്ചു. ഓപ്പണര്‍ താരം ശിഖര്‍ ധവാനു പകരമാണ് സഞ്ജു ടീമില്‍ ഇടം നേടുന്നത്. ഇക്കാര്യം ബി.സി.സി.ഐ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സയ്യിദ് മുസ്താക് അലി ട്രോഫി മത്സരത്തിനിടെ ശിഖര്‍ ധവാന് പരുക്കേറ്റിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. കേരളത്തില്‍ അടക്കം വേദിയുളള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തു. ഈ സാഹചര്യത്തില്‍ കൂടിയാണ് പുതിയ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here