തിരിച്ചുവരവ് ഗംഭീരമാക്കി, കിരീടം ഉയര്‍ത്തി സാനിയ

0

ഹൊബര്‍ട്ട്: കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി ടെന്നീസ് താരം സാനിയ മിര്‍സ. ഹൊബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സില്‍ സാനിയ നദിയ കിച്ചനോക്ക് സഖ്യത്തിന് കിരീടം. ഫൈനലില്‍ ചൈനയുടെ സാങ് ഷൂവായി പെങ് ഷുവായി സഖ്യത്തെയാണ് ഇന്ത്യ യുക്രൈന്‍ ജോഡി നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. 2018ല്‍ അമ്മയാകാന്‍ വേണ്ടി ടെന്നീസില്‍ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here