വമ്പന്‍ ഓഫര്‍ തള്ളി, സന്തോഷ് ജിങ്കന്‍ മഞ്ഞപ്പടയ്‌ക്കൊപ്പം തുടരും

0

കൊച്ചി: എടിടെ മുന്നോട്ടു വച്ച വമ്പന്‍ ഓഫര്‍ തള്ളി മഞ്ഞപ്പടയ്‌ക്കൊപ്പം തുടരാന്‍ സന്തേഷ് ജിങ്കന്റെ തീരുമാനം.

അഞ്ച് കോടി പ്രതിഫലം വാഗ്ദാനം ചെയ്താണ് ജിങ്കനെ എടികെ ടീമിലേക്ക് ക്ഷണിച്ചത്. നിലവില്‍ 2020വരെ ജിങ്കന് ബ്ലാസ്റ്റേഴ്‌സുമായി കരാറുണ്ട്. ഒരു കോടി ഇരുപത് ലക്ഷമാണ് ജിങ്കന്റെ വാര്‍ഷിക പ്രതിഫലം. ബ്ലാസ്റ്റേഴ്‌സിലേക്ക് അനസിനെ കൊണ്ടുവരാന്‍ മാനേജ്‌മെന്റ് നീക്കം നടത്തിയിരുന്നു. പിന്നാലെ ജിങ്കന്‍ ക്ലബ്ബ് വിടുന്നതായും വാര്‍ത്തകള്‍ പരന്നു. ഇത് മുന്‍കൂട്ടി കണ്ടാവണം എടികെ വന്‍ തുകയുമായി രംഗത്ത് എത്തിയത്.

പക്ഷേ ജിങ്കന്‍ പറയുന്നത് താന്‍ എങ്ങോട്ടും പോകുന്നില്ലെന്നാണ്. കൊല്‍ക്കത്തയുടെ ഈ ഓഫറിനെ അഭിനന്ദിക്കുന്നു, എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് എന്നത് എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നൊരു ക്ലബ്ബാണ്. ഇവിടുത്തെ ഫാന്‍സ് തന്നെ അല്‍ഭുതപ്പെടുത്തുന്നു. അവരുടെ സ്‌നേഹവായ്പുകളെ വാക്കുകള്‍ കൊണ്ട് വര്‍ണിക്കാനാവില്ലെന്നും ഒരു ശതമാനം പോലും ക്ലബ്ബ് വിടാന്‍ സാധ്യതയില്ലെന്നും ജിങ്കന്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here