‘ലേലു അല്ലൂ… ലേലു അല്ലൂ….’ തെറ്റുപറ്റിപ്പോയി, വെറുതെ വിടണമെന്നപേക്ഷിച്ച് സന്ദേശ് ജിങ്കന്‍

ഗോവ: ‘ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകളോടൊപ്പം’… എടികെ മോഹന്‍ ബഗാനുമായുള്ള മത്സരത്തിനുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സിനെ കടന്നാക്രമിച്ച സന്ദേശ് ജിങ്കാന്‍ നിര്‍ത്താതെ മാപ്പു പറയുകയാണ്. ഒരു സമയത്ത് മഞ്ഞപ്പട തോളിലേറ്റിയതിന്റെ സുഖം അനുഭവിച്ച ജിങ്കനിപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധത്തിന്റെ ചൂട് നന്നായി അനുഭവിക്കുകയാണ്.

ഐ.എല്‍.എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എടികെ മത്സരത്തിനു പിന്നാലെയാണ് ഞങ്ങള്‍ മത്സരിച്ച്ത് സ്ത്രീകളോടാണെന്ന വിവാദ പരാമര്‍ശമുണ്ടായത്. ബ്ലാസ്‌റ്റേഴ്‌സിനെയും സ്ത്രീകളെയും ജിങ്കന്‍ അവഹേളിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധമങ്ങള്‍ ഉയരുന്നത്. ഒരുകാലത്തു ടീമിന്റെ നെടുംതൂണായിരുന്ന ജിങ്കനോടുള്ള ബഹുമാനസൂചകമായി പിന്‍വലിച്ച 21ാം നമ്പര്‍ ജഴ്‌സി ടീമിലേക്കു മടക്കി കൊണ്ടുവരണമെന്ന കാമ്പയിലും സജീവമാണ്. ജിങ്കന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തും വിയോജനക്കുറിപ്പുകള്‍ നിറച്ചും ഒരു വിഭാഗം പ്രതിഷേധിക്കുകയാണ്. ഇരുപതിനായിത്തിലധികം അണ്‍ഫോളോ ഉണ്ടായതിനു പിന്നാലെ ജിങ്കന്റ ഇന്‍സ്റ്റഗ്രം അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.

ബ്ലാസ്‌റ്റേഴ്‌സിനെ അവഹേിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന മാപ്പപേക്ഷ കഴിച്ച ദിവസം തന്നെ ജിങ്കന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അതൊന്നും ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പിന്തിരിപ്പിച്ചില്ല. ഇടഞ്ഞ കൊമ്പനു മുന്നില്‍പ്പെട്ട അവസ്ഥയിലായതോടെയാണ്, ആവര്‍ത്തിച്ചുള്ള മാപ്പപേക്ഷാ വീഡിയോയുമായി ജിങ്കന്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കി 48 മണിക്കൂറു പിന്നിടുമ്പോഴേക്കും പാഠം പഠിച്ചുവെന്നാണ് ജിങ്കന്‍ പറയുന്നത്.

വിവാദ പരാമര്‍ശത്തിന്റെ പേരില്‍ തന്റെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ജിങ്കന്‍ വീഡിയോയില്‍ ആവശ്യപ്പെടുന്നു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് ഏറ്റു പറഞ്ഞ ജിങ്കന്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്നും ആവശ്യപ്പെടുന്നു.

Indian men’s football team and ATK Mohun Bagan defender Sandesh Jhingan  ask fans to not ‘threaten and racially abuse’ his family adding that it is not ‘required and unwelcome’. This comes after he was at faced backlash for his sexist comments following ATKMB’s 2-2 draw against Kerala Blasters in the Indian Super League on February 19.

LEAVE A REPLY

Please enter your comment!
Please enter your name here