സൈന നെഹ്‌വാളിന് സ്വര്‍ണ്ണം; സിന്ധു, ശ്രീകാന്ത് വെള്ളി

0

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സൈന നെഹ്‌വാളിന് സ്വര്‍ണ്ണം. ഷട്ടില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ തന്നെ പി.വി സിന്ധുവനെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-18, 23-21. സിന്ധുവിനാണ് വെള്ളി. ഇതോടെ ഇന്ത്യയ്ക്ക് മൊത്തം 62 മെഡലായി. 26 സ്വര്‍ണ്ണം, 17 വെള്ളി, 19 വെങ്കലം എന്നിങ്ങനെയാണ് മെഡല്‍നില.

പുരുഷ വിഭാഗം സിംഗിള്‍സില്‍ കെ.ശ്രീകാന്ത് വെള്ളി നേടി. സ്‌ക്വാഷ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യത്തിനാണ് വെള്ളി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here