ഐ.സി.സി. ക്രിക്കറ്റ് വേള്‍സ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍ തെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രം…ഒരു രാജ്യത്തിന്റെ ചുമലിലേറിയെന്ന തലക്കെട്ടില്‍ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാമതെത്തിയപ്പോള്‍ ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്റ് പുരസ്‌കാരം സച്ചിന്റെ തോളിലേറി ആദ്യമായി ഇന്ത്യയിലേക്ക്.

ലോറസ് സ്‌പോര്‍ട്ടിംഗ് മൊമന്റ് പുരസ്‌കാരം 2000 2020 ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് ലഭിച്ചു. കായിക ഓസ്‌കാര്‍ എന്നറിയപ്പെടുന്നതാണ് ലോറസ് സ്‌പോര്‍ട്ടിംഗ് പുരസ്‌കാരം.

2019 ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം മെസിയും ഫോര്‍മൂല വണ്‍ ചാമ്പ്യന്‍ ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോള്‍ താരമായി ലയണന്‍ മെസിയും മാറി.

വനിതാ കായിക താരത്തിനുള്ള പുരസ്‌കാരം അമേരിക്കന്‍ ജിംനാസ്റ്റ് സിമോണ്‍ ബെല്‍സ് നേടി. മികച്ച ടീമിനുള്ള പുരസ്‌കാരം സ്പാനിഷ് ബാസ്‌കറ്റ് ബാള്‍ ടീമിനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here