മുംബൈ: കല്ലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഏകദിനം നടത്താനുള്ള ക്രിക്കറ്റ് അസോസിയേഷന്‍ നീക്കത്തിന് തിരിച്ചടി. ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്‌റ്റേഴ്‌സ് സഹഉടമയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൂടി എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ ഏകദിന വേദി കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി.
ഫുട്‌ബോള്‍ ആരാധകരെയും ക്രിക്കറ്റ് ആരാധകരെയും നിരാശരാക്കരുതെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു. ഇക്കാര്യം ബി.സി.സി.ഐ താല്‍ക്കാലിക അധ്യക്ഷന്‍ വിനോദ് റോയ് അടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here