സച്ചിന്‍ ബ്ലാസ്‌റ്റേഴ്‌സിനെ വിറ്റു, വാങ്ങിയത് ചിരഞ്ജീവി

0

കൊച്ചി: സച്ചിന്റെ ടീമെന്ന ഖ്യാതിയില്‍ ഐഎസ്എല്ലില്‍ ആരാധക പ്രീതിയില്‍ വളരെ മുന്നിലെത്തിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനി ആ കിരീടം ഇല്ല. മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത മഞ്ഞപ്പടയുടെ ഷെയറുകള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിറ്റു.

ഐഎസ്എല്‍ അഞ്ചാം സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് കേരള ബ്ലാസ്റ്റേഴ്‌സും സച്ചിനും വഴി പിരിഞ്ഞ വാര്‍ത്ത പുറത്തുവരുന്നത്. സച്ചിന്റെ ഓഹരികള്‍ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകള്‍ വാങ്ങിയെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ തിരുത്തി ടീം മാനേജുമെന്റ് രംഗത്തെത്തി. ലുലു ഗ്രൂപ്പാണ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതെന്നായിരുന്നു ആദ്യവാര്‍ത്തകള്‍. സച്ചിന്റെ 20 ശതമാനം ഓഹരികള്‍ തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയും നിര്‍മ്മാതാവ് അല്ലു അരവിന്ദും ചേര്‍ന്നാണ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഇവരോടൊപ്പം ഐക്വസ്റ്റ് ഗ്രൂപ്പും ചേര്‍ന്നാണ് ഓഹരികള്‍ ഏറ്റെടുത്തിട്ടുള്ളത്. സച്ചിന്റെ പിന്തുണയ്ക്കു നന്ദി അറിയിച്ച മാനേജുമെന്റ് അദ്ദേഹം എന്നും മഞ്ഞപ്പടയുടെ ഭാഗമായിരിക്കുമെന്നും ബ്ലാസ്‌റ്റേഴ്‌സ് മാനേജുമെന്റ് പ്രതികരിച്ചു. എന്നാല്‍, സച്ചിന്റെ പിന്മാറ്റത്തിന് പിന്നിലുള്ള കാരണം എന്താണെന്ന് ബ്ലാസ്‌റ്റേഴ്‌സ്് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

2014ല്‍ ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ടലുരിയും സച്ചിനും ചേര്‍ന്നാണ് ടീം രൂപീകരിച്ചത്. 2015 ല്‍ പോട്ടലുരിയുടെ പിവിപി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു. നാഗാര്‍ജുന, ചിരഞ്ജീവി, നിര്‍മാതാവ് അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നുള്ള കണ്‍സോഷ്യം ഓഹന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. പിന്നീട് ദക്ഷിണേന്ത്യന്‍ സംഘം 80 ശതമാനം ഓഹരികള്‍ സ്വന്തമാക്കുകയായിരുന്നു.

ഈ മാസം 29ന് എടികെയ്ക്ക് എതിരെയാണ് അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here