ക്രിക്കറ്റ് ദൈവത്തിന് 45

0
ക്രിക്കറ്റില്‍ ഒരൊറ്റ ദൈവമേയുള്ളൂ. കളിക്കളത്തില്‍ നിന്നും വിടപറഞ്ഞിട്ടും ആരാധകമനസുകളില്‍ ഇന്നും കളംനിറഞ്ഞുകളിക്കുന്ന ഒരേയൊരു ദൈവം. ആ ദൈവത്തിന് ഇന്ന് (ഏപ്രില്‍ 24) പിറന്നാളാണ്. 45-ാം വയസിലേക്ക് കടന്നിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുക്കര്‍ എന്ന ക്രിക്കറ്റ് ഇതിഹാസം. നവമാധ്യമങ്ങളില്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നിറയുകയാണ്. സച്ചിന്‍ എന്ന പേരിനൊപ്പം വളര്‍ന്ന ഒരു തലമുറയുടെ ഓര്‍മ്മകള്‍ക്ക് ഇന്നും ആദ്യം കളിക്കളത്തിലിറങ്ങിയ 16 കാരന്റെ ചെറുപ്പമാണ്. പിറന്നാള്‍ ദിനത്തില്‍ ആരാധകരുമായി സംവദിക്കാന്‍ ട്വിറ്ററില്‍ ലൈവില്‍ എത്തുമെന്ന് സച്ചിന്‍ അറിയിച്ചിട്ടുണ്ട്.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here