കൊച്ചി: മുന്‍ ഇന്ത്യന്‍ പേസര്‍ എസ്. ശ്രീശാന്തിനെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിനുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്തി. ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് ക്യാപ്റ്റന്‍. സച്ചിന്‍ ബേബി ഉപനായകനും. ടൂര്‍ണമെന്റ് ജനുവരി പത്തിന് ആരംഭിക്കും. ഏഴു വര്‍ഷത്തെ വിലക്ക് ഈ സെപതംബറില്‍ അവസാനിച്ച ശേഷം ശ്രീശാന്ത് മത്സരിക്കുന്ന ആദ്യ ആഭ്യന്തര ടൂര്‍ണമെന്റാണിത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് നടത്തിയെന്ന് ആരോപിച്ചാണ് ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്.

ബേസില്‍ തമ്ബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ് സാല്‍മാന്‍ നിസാര്‍, നിധീഷ് എം.ഡി. ആസിഫ് കെ.എം. തുടങ്ങിയ പ്രമുഖരും ഇരുപത് അംഗ ടീമിലുണ്ട്. പുതുമുഖങ്ങളായ വത്സന്‍ ഗോവിന്ദ് ശര്‍മ, ശ്രീരൂപ് എം.പി, മിഥുന്‍ പി.കെ. രോജിത്ത് കെ.ജി്. എന്നിവരെയും ഉള്‍പ്പെടുത്തി. ജനുവരി പതിനൊന്നിന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. പതിമൂന്നിന് മുംബൈയേയും പതിനഞ്ചിന് ദല്‍ഹിയേയും നേരിടും. 17 ന് ആന്ധ്രപ്രദേശിനെയും 19 ന് ഹരിയാനയേും എതിരിടും.

കേരള ടീം: സംഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), എസ്.ശ്രീശാന്ത്, ബേസില്‍ തമ്ബി, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സാല്‍മാന്‍ നിസാര്‍, നിധീഷ് എം.ഡി. ആസിഫ് കെ.എം, അക്ഷയ് ചന്ദ്രന്‍, അഭിഷേക് മോഹന്‍, വിനൂപ് എസ്. മനോഹരന്‍, മുഹമ്മദ് അസറുദ്ദീന്‍, റോഷന്‍ എസ് കുന്നുമ്മല്‍, മിഥുന്‍ .എസ്, വത്സന്‍ ഗോവിന്ദ് ശര്‍മ, ശ്രീരൂപ് എം.പി, മിഥുന്‍ പി.കെ. രോജിത്ത് കെ.ജി.

LEAVE A REPLY

Please enter your comment!
Please enter your name here