ഒരുപാട് ഒരുപാട് സഞ്ചരിക്കാനുണ്ട്; ഇതൊരു തുടക്കം മാത്രം’ – ശ്രീശാന്ത്

ഏഴുവർഷത്തിന്​ ശേഷം ക്രിക്കറ്റ്​ ഗ്രൗണ്ടിൽ മടങ്ങിയെത്തിയ ശ്രീശാന്ത്​ പുതുച്ചേരിക്കെതിരെ വിക്കറ്റ്​ നേട്ടവുമായി വരവറിയിച്ചിരുന്നു. പുതുച്ചേരി ബാറ്റ്​സ്​മാൻ ഫാബിദ് അഹമദിന്‍റെ സ്റ്റംമ്പ് പിഴുതെടുത്താണ് ശ്രീശാന്ത് ​തന്‍റെ വരവ് ഗംഭീരമാക്കിയത്.

‘പിന്തുണക്കും സ്നേഹത്തിനും ഒരുപാട് നന്ദി… ഇത് ഒരു തുടക്കം മാത്രമാണ്… നിങ്ങളുടെ ആശംസകളും പ്രാർഥനകളും കൊണ്ട്​ ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്, നിങ്ങളോടും കുടുംബ​ത്തോടും ഒരുപാട്​ ബഹുമാനം’- ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു. മുഷ്​താഖ്​ അലി ട്രോഫിയിലൂടെയായിരുന്നു ശ്രീശാന്തിന്‍റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്​. നാലോവറില്‍ 29 റൺസ് വഴങ്ങി​ ഒരുവിക്കറ്റുമായാണ്​ ശ്രീശാന്ത്​ മത്സരം അവസാനിപ്പിച്ചത്​.

നിശ്ചിത ഓവറിൽ പുതുച്ചേരി 138 റൺസെടുത്തപ്പോൾ 10 പന്ത്​ ബാക്കി നിൽക്കേ കേരളം ലക്ഷ്യം നേടി. ക്യാപ്​റ്റൻ സഞ്​ജു സാംസണും (32), മുഹമ്മദ്​ അസ്​ഹറുദ്ദീൻ (30), റോബിൻ ഉത്തപ്പയും (21) കേരളത്തിനായി തിളങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here