ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം എസ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. കെ.സി.എ സംഘടിപ്പിക്കുന്ന പ്രസിഡന്‍റ്സ് ട്രോഫി ടി20യിലൂടെയാണ് ശ്രീശാന്ത് തിരികെ വരുന്നത്. ആലപ്പുഴയില്‍ അടുത്ത മാസം 17 മുതലാണ് മത്സരം നടക്കുന്നത്.

ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ഏഴ് വര്‍ഷത്തെ വിലക്ക് സെപ്റ്റംബര്‍ 13ന് അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീശാന്തിനെ തിരികെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ കെ.സി.എ ആരംഭിക്കുകയും ചെയ്തു. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഔദ്യോഗിക മത്സരത്തില്‍ പന്തെറിയാന്‍ ശ്രീശാന്തിന് അവസരമൊരുക്കിയിരിക്കുകയാണ് കെ.സി.എ. സംസ്ഥാനത്തെ രജിസ്റ്റേഡ് താരങ്ങളെ ആറ് ടീമുകളാക്കി തിരിച്ച് കെ.സി.എ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റാണ് പ്രസിഡന്‍റ്സ് ട്രോഫി.

കേരള ടൈഗേഴ്സ് എന്ന ടീമിലാണ് ശ്രീശാന്ത് ഭാഗമാകുന്നത്. അടുത്ത മാസം 17 മുതല്‍ മത്സരങ്ങള്‍ നടത്താനാണ് ആലോചന. 37 കാരനായ ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളില്‍ നിന്നായി 87 വിക്കറ്റും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റും നേടിയിട്ടുണ്ട്.10 ടി20 മത്സരങ്ങളില്‍ നിന്നായി ഏഴ് വിക്കറ്റും നേടി. ഇന്ത്യന്‍ ടീമിലേക്ക് തിരികെയെത്താന്‍ പ്രായം തടസ്സമല്ലെങ്കില്‍ അതിനുള്ള കഠിനശ്രമത്തിലാണ് ശ്രീശാന്ത്.

LEAVE A REPLY

Please enter your comment!
Please enter your name here