റഷ്യയ്ക്ക് ‘കായിക’ വിലക്ക്, ഒളിമ്പിക്‌സ്, ലോകകപ്പ് ഫുട്‌ബോള്‍… നഷ്ടമാകും

0

മോസ്‌ക്കോ: റഷ്യയ്ക്ക് കായികരംഗത്ത് വിലക്ക് ഭീഷണി. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളില്‍ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് വേള്‍ഡ് ആന്റി ഡോപിങ് ഏജന്‍സിയാണ് (വാഡ) റഷ്യയെ നാലു വര്‍ഷത്തേക്ക് വിലക്കിയത്. വിലക്കിനെതിരേ 21 ദിവസത്തിനുള്ളില്‍ റഷ്യയ്ക്ക് അപ്പീല്‍ നല്‍കാം.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൗസെയ്‌നില്‍ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാന്‍ തീരുമാനമായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്ക് നിലനിന്നാല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിലും 2022 ഖത്തര്‍ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്‌സിലും റഷ്യയ്ക്ക് നഷ്ടമാകും. അതേസമയം, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാല്‍ റഷ്യയിലെ കായികതാരങ്ങള്‍ക്ക് സ്വതന്ത്ര പതാകയുടെ കീഴില്‍ ഒളിമ്പിക്‌സില്‍ മത്സരിക്കാനാവും. സെന്റ്പീറ്റേഴ്‌സ്ബര്‍ഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്‌ബോളില്‍ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here