ജാമ്യമില്ല, ജയിലിലേക്ക് അയച്ചു, കോടതിയിലെത്തിച്ചത് കൈവിലങ്ങുകള്‍ അണിയിച്ച്

0
6

പാരഗ്വായ്: വ്യാജ പാസ്‌പോര്‍ട്ടുമായി പാരഗ്വായില്‍ പിടിയിലായ മുന്‍ ബ്രസീലിയന്‍ ഫുട്‌ബോളര്‍ റൊണാള്‍ഡീഞ്ഞോയ്ക്കും സഹോദരന്‍ റോബര്‍ട്ടോയ്ക്കും ജാമ്യമില്ല. ശനിയാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇരുവരെയും കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ജഡ്ജി ക്ലാര റൂയിഡ് ഉത്തരവിട്ടു.

അസുന്‍സ്യോനിലെ സ്‌പെഷലൈസ്ഡ് പോലീസ് വിഭാഗത്തിന്റെ ആസ്ഥാനത്താണ് ഇരുവരെയും പാര്‍പ്പിച്ചിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വച്ചതിനു പുറമേ മറ്റു ചില കുറ്റകൃത്യങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയേക്കുമെന്നാണ് പ്രോസിക്യൂട്ടര്‍ നല്‍കുന്ന സൂചന. എന്നാല്‍, ആ കുറ്റങ്ങളേതെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇരുവര്‍ക്കും ജയിലില്‍ കഴിയേണ്ടി വന്നാല്‍ ജയില്‍വാസം ആറു മാസം വരെ നീളുമെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here