ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ രോഹിത് ശര്‍മ്മ പായിച്ച സിക്സര്‍ പതിച്ചത് ഗാലറിയിലിരുന്ന ആരാധകന്റെ മൂക്കില്‍. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആദ്യ ദിന മത്സരത്തിനിടെ, ആവേശത്തോടെ ഗാലറിയില്‍ ന്തു പിടിക്കാന്‍ ശ്രമിച്ച ഗൗരവ് വികാസ് (22) പരിക്കുകളോടെ ആശുപത്രിയിലായത്.
ഇയാളുടെ മൂക്കിന്റെ പാലം തകര്‍ന്നതായും മറ്റു പരുക്കുകളുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ചികിത്സയ്ക്കുശേഷം രാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ച് ഗൗരവ് വികാസിനെ ഡിസ്ചാര്‍ജ് ചെയ്തു. ശ്രീലങ്കന്‍ പേസ് ബൗളര്‍ വിശ്വഫെര്ണാണ്ടോയെ രോഹിത് പറത്തിയപ്പോഴാണ് വികാസ് ആശുപത്രിയിലെത്തിയത്. 25 പന്തില്‍ ഓരോ ഫോറും സിക്സും സഹിതം 15 റണ്‍സായിരുന്നു രോഹിതിന്റെ നേട്ടം.