ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പടലപിണക്കങ്ങള്‍ ലോകകപ്പില്‍ നിന്ന് ടീം പുറത്തായതു മുതല്‍ ചര്‍ച്ചയാണ്. ടീമില്‍ പ്രശ്‌നങ്ങളില്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ, കോലി പുറത്തുവിട്ട സ്‌ക്വാഡ് വിവാദമാകുന്നത്.

വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്ലാതെ ടീം അംഗങ്ങളുടെ ചിത്രമാണ് സ്‌ക്വാഡെന്ന അടിക്കുറുപ്പോലെ കോലി പോസ്റ്റ് ചെയ്തിരിക്കുന്നത്. വിന്‍ഡീസിനെതിരെയുള്ള ടി 20 ടീം അംഗങ്ങളായ രവീന്ദ്ര ജഡേജ, നവദീപ്‌സെയ്‌നി, ഖലീല്‍ അഹ്മദ്, ശ്രേയാസ് അയ്യര്‍, കൃണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കൊപ്പമുള്ളതാണ് കോലിയുടെ ചിത്രം.

ചിത്രം പുറത്തുവന്നതോടെ രോഹിത് ശര്‍മ്മ എവിടെയെന്ന ചോദ്യമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ട്വിറ്ററില്‍ വളരെ വ്യാപകമായാണ് ഈ ട്വീറ്റ് പങ്കു വെക്കപ്പെടുന്നത്. ട്വീറ്റില്‍ വന്ന ഒരു റിപ്ലെയില്‍ ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍, ശ്രേയാസ് അയ്യര്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന രോഹിതിന്റെ ചിത്രവും പങ്കു വെക്കപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here