സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍’ വിക്കറ്റിന് പിന്നില്‍ പാട്ടുപാടി റിഷഭ് പന്ത്; വീഡിയോ വൈറല്‍

ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം വിക്കറ്റിനു പിന്നിൽ നിന്ന് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് പാട്ട് പാടിയത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. കൊച്ചുകുട്ടികൾക്കടക്കം ഏറെ സുപരിചിതമായ ‘സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍’ എന്ന ഈരടികളാണ് വിക്കറ്റിനു പിന്നിൽ നിന്ന് പന്ത് പാടിയത്.

സ്റ്റംപ് മൈക്കിൽ പന്ത് പാട്ടുപാടുന്നത് റെക്കോർഡ് ചെയ്യപ്പെട്ടു. ഈ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ നിറയെ പന്തിനെ ട്രോളിയുള്ള പോസ്റ്റുകളാണ്. പന്ത് വിക്കറ്റിനു പിന്നിലെ ലൗഡ്‌സ്‌പീക്കറാണെന്നാണ് പലരുടെയും ട്രോൾ. പന്തിന് സംസാരിക്കാതെ നിൽക്കാൻ പറ്റില്ലേ എന്നും ചോദിച്ചുകൊണ്ടായിരുന്നു മറ്റൊരു കൂട്ടം ആളുകള്‍ വന്നത്. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങാണ്.

രണ്ടാം ഇന്നിങ്സില്‍ ആസ്ട്രേലിയയെ 294 റണ്‍സിന് തളച്ച് ഇന്ത്യ കരുത്ത് കാട്ടിയിരുന്നു. ഇതോടെയാണ് വിജയലക്ഷ്യം 328 ആയത്. മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റുകള്‍ നേടി. നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. ഈ കളി വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here